അജ്മാന്‍: യുഎഇയിലെ അജ്മാന്‍ എമിറേറ്റില്‍ ട്രാഫിക് നിയമലംഘനങ്ങള്‍ക്കുള്ള പിഴ പകുതിയാക്കിയത് തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. യുഎഇയുടെ ദേശീയ ആഘോഷത്തിന്‍റെ ഭാഗമായി അജ്മാന്‍ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് അമ്മാര്‍ ബിന്‍ ഹുമൈദ് അല്‍ നുഐമിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി. 2022 നവംബര്‍ 21 മുതല്‍ 2023 ജനുവരി ആറ് വരെയാണ് ഈ ആനുകൂല്യം ലഭിക്കുക. നവംബര്‍ 11ന് മുമ്പ് നടത്തിയ ട്രാഫിക് ലംഘനങ്ങള്‍ക്കാണ് ഇളവുകള്‍ ലഭിക്കുകയെന്ന് അജ്മാന്‍ പൊലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് മേജ. ജനറല്‍ ശൈഖ് സുല്‍ത്താന്‍ ബിന്‍ അബ്ദുല്ല അല്‍ നുഐമി അറിയിച്ചിരുന്നു. അജ്മാനില്‍ നടന്ന എല്ലാ ട്രാഫിക് നിയമലംഘനങ്ങള്‍ക്കും ബ്ലാക്ക് പോയിന്‍റുകള്‍, വാഹനങ്ങള്‍ പിടിച്ചെടുക്കല്‍ എന്നിവയ്ക്കും ഈ ഇളവ് ബാധകമാണെന്ന് മേജര്‍ ജനറല്‍ അബ്ദുല്ല അല്‍ നുഐമി വ്യക്തമാക്കിയിട്ടുണ്ട്. മറ്റുള്ളവരുടെ ജീവന് അപകടമുണ്ടാക്കുന്ന തരത്തില്‍ വാഹനം ഓടിക്കുക, മണിക്കൂറില്‍ 80 കിലോമീറ്ററില്‍ കൂടുതല്‍ വേഗപരിധി മറികടക്കുക, വാഹനത്തിന്‍റെ എഞ്ചിന്‍, ചേസിസ് എന്നിവയില്‍ മാറ്റം വരുത്തുക എന്നിങ്ങനെയുള്ള ഗുരുതര ട്രാഫിക...