ന്യൂഡൽഹി : ഡിസംബർ 9 ന് അരുണാചൽ പ്രദേശിലെ തവാങ് സെക്ടറിൽ ചൈനീസ് സൈന്യവുമായുള്ള ഏറ്റുമുട്ടലിനെ തുടർന്നുള്ള ആഭ്യന്തര ചർച്ചകൾക്കിടെ ആണവ ശേഷിയുള്ള അഗ്നി-5 മിസൈൽ ഇന്ത്യ വ്യാഴാഴ്ച വിജയകരമായി പരീക്ഷിച്ചു. അഗ്‌നി-5 മിസൈലിന് 5,000 കിലോമീറ്റർ ദൂരപരിധിയിലുള്ള ലക്ഷ്യങ്ങളെ വളരെ ഉയർന്ന കൃത്യതയോടെ ആക്രമിക്കാൻ കഴിയും. അതായത് ചൈനയിലെ മിക്കവാറും എല്ലാ നഗരങ്ങളിലും എത്തിച്ചേരാനുള്ള ശേഷിയുണ്ട് എന്നർത്ഥം. ഇതു വായിക്കുക : അറിയാത്ത നമ്പറിൽ നിന്നു ഫോൺ വരുമ്പോൾ ഇനി അവരുടെ പേരും ഫോട്ടോയും കാണാൻ ഒരു കിടിലൻ മൊബൈൽ അപ്ലിക്കേഷൻ