ചൈനയുമായുള്ള തർക്കങ്ങൾക്കിടെ അഗ്നി-5 മിസൈൽ പരീക്ഷിച്ച് ഇന്ത്യ
ന്യൂഡൽഹി: ഡിസംബർ 9 ന് അരുണാചൽ പ്രദേശിലെ തവാങ് സെക്ടറിൽ ചൈനീസ് സൈന്യവുമായുള്ള ഏറ്റുമുട്ടലിനെ തുടർന്നുള്ള ആഭ്യന്തര ചർച്ചകൾക്കിടെ ആണവ ശേഷിയുള്ള അഗ്നി-5 മിസൈൽ ഇന്ത്യ വ്യാഴാഴ്ച വിജയകരമായി പരീക്ഷിച്ചു.
അഗ്‌നി-5 മിസൈലിന് 5,000 കിലോമീറ്റർ ദൂരപരിധിയിലുള്ള ലക്ഷ്യങ്ങളെ വളരെ ഉയർന്ന കൃത്യതയോടെ ആക്രമിക്കാൻ കഴിയും. അതായത് ചൈനയിലെ മിക്കവാറും എല്ലാ നഗരങ്ങളിലും എത്തിച്ചേരാനുള്ള ശേഷിയുണ്ട് എന്നർത്ഥം.
Comments
Post a Comment